ഗാന്ധി കുടുംബം പക തീര്‍ക്കുന്നു: മോദി
Saturday, February 6, 2016 12:35 AM IST
മോറാന്‍ (ആസാം): പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തിക്കൊണ്ട്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പക തീര്‍ക്കുയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് അടുത്ത ആസാമില്‍ തേയിലത്തോട്ടം തൊഴിലാളികളെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പാര്‍ട്ടികള്‍ക്കു പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടക്കണമെന്ന് ആഗ്രഹമുണ്െടങ്കിലും കോണ്‍ഗ്രസ് അവരെ പിന്തിരിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.