യുവ സംഗീതജ്ഞ ഷാന്‍ ജോണ്‍സണ്‍ മരിച്ചനിലയില്‍
യുവ സംഗീതജ്ഞ ഷാന്‍ ജോണ്‍സണ്‍ മരിച്ചനിലയില്‍
Saturday, February 6, 2016 12:18 AM IST
ചെന്നൈ: പ്രസിദ്ധ സംഗീത സംവിധായകന്‍ അന്തരിച്ച ജോണ്‍സണ്‍ മാസ്ററുടെ മകളും യുവസംഗീതജ്ഞയുമായ ഷാന്‍ ജോണ്‍സനെ (29) സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്െടത്തി.

റിക്കാര്‍ഡിംഗുമായി ബന്ധപ്പെട്ടു ചെന്നൈ റോയപ്പേട്ടയിലെ വസതിയിലായിരുന്നു ഷാന്‍. മുറിയില്‍ തനിച്ചായിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു മരണത്തിനു കീഴടങ്ങുകയുമായിരുന്നെന്നാണു വിവരം. അപസ്മാരബാധയെത്തുടര്‍ന്നു തലയടിച്ചുവീണതാണു മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

മൃതദേഹം ഇന്ന് വൈകിട്ട് തൃശൂര്‍ ചേലക്കോട്ടുകരയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്കു രണ്േടാടെ നെല്ലിക്കുന്ന് പള്ളിയില്‍ സംസ്കരിക്കും.

കര്‍ണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച സംഗീതജ്ഞയും ഗായികയുമായിരുന്നു ഷാന്‍. പ്രെയ്സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ എന്നീ ചിത്രങ്ങളിലൂടെ ഗായികയായി രംഗത്തെത്തിയ ഷാന്‍ ഈ രംഗത്തു ചുവടുറപ്പിച്ചുവരികയായിരുന്ന“. “ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ചിത്രത്തിനു സംഗീത സംവിധാനവും നിര്‍വഹിച്ചു. മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ - മഞ്ജു വാര്യര്‍ ചിത്രമായ വേട്ടയില്‍ ഒരു ഹിന്ദി ഗാനത്തിനു വരികളെഴുതി ഗാനരചനാരംഗത്തും ചുവടുവച്ചു.


ചെന്നൈ സിറ്റി സെന്റര്‍ മാളില്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആയി ജോലിചെയ്തിരുന്ന ഷാന്‍ സൌണ്ട് ബള്‍ബ് എന്ന മ്യൂസിക് ബാന്‍ഡിന്റെ അവിഭാജ്യ ഘടകമായിരുന്നു.

ജോണ്‍സണ്‍ മാസ്ററുടെ കുടുംബത്തില്‍ അഞ്ചു വര്‍ഷത്തിനിടെ മൂന്നാമത്തെ ദുരന്തമാണിത്. 2011ലാണ് ജോണ്‍സണ്‍മാസ്റര്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഒരു വര്‍ഷത്തിനുശേഷം ഷാനിന്റെ സഹോദരന്‍ റെന്‍ ജോണ്‍സണ്‍ ബൈക്കപകടത്തില്‍ മരിച്ചു. ഇപ്പോള്‍ അമ്മ റാണിയെ തനിച്ചാക്കി ഷാനും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.