പഞ്ചാബില്‍ പന്നിപ്പനി പടരുന്നു, ഏഴ് മരണം
Sunday, February 7, 2016 12:54 AM IST
ചണ്ഡിഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. നാലു ദിവസത്തിനിടെ നാലു പേര്‍കൂടി മരിച്ചതോടെ പന്നിപ്പനി മൂലം ഈവര്‍ഷം പഞ്ചാബില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരും മരിച്ചു. ഭട്ടിന്‍ഡ, മുക്ത്സര്‍, ഫിറോസ്പുര്‍, ഫരീദ്കോട്ട്, ലുധിയാന, മോഗ മേഖലകളിലാണു രോഗബാധിതരില്‍ ഏറെയും. രോഗം പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.