വെല്ലൂരില്‍ എന്‍ജി. കോളജില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു
Sunday, February 7, 2016 12:45 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ ഭാരതീദാസന്‍ എന്‍ജിനിയറിംഗ് കോളജില്‍ ദുരൂഹസാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ കോളജിലെ ഡ്രൈവര്‍ മരിച്ചു. മൂന്നു ജീവനക്കാര്‍ക്കു പരിക്കേറ്റു. ആകാശത്തുനിന്നു പറന്നെത്തിയ വസ്തു കോളജ് വളപ്പിലെ പൂന്തോട്ടത്തില്‍ വീണു പൊട്ടിത്തെറിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പറന്നുവന്ന വസ്തു ശരീരത്തില്‍ തട്ടിയാണു നാലു പേര്‍ക്കും പരിക്കേറ്റത്. ഇവരിലൊരാളാണു മരിച്ച ബസ് ഡ്രൈവര്‍ കാമരാജ്.


പൂന്തോട്ടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബസിനും സമീപത്തെ കെട്ടിടത്തിനും സ്ഫോടനത്തില്‍ കേടുപാടു പറ്റി.വെല്ലൂര്‍ റേഞ്ച് ഐജി, എസ്പി സെന്തില്‍കുമാര്‍ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഫൊറന്‍സിക് വിദഗ്ധരും അപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.