കുമളി ബസും ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട്ടില്‍ 13 പേര്‍ മരിച്ചു
Sunday, February 7, 2016 12:47 AM IST
മധുര: തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു കുമളിയിലേക്കു വന്ന തമിഴ്നാട് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. മധുരയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കള്ളുപട്ടിയിലാണ് അപകടം. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. കരൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട സിമന്റ് ലോറി. പരിക്കേറ്റവര്‍ മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.


അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.