ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാര്‍ ജീവനോടെയുണ്െടന്നു സുഷമ സ്വരാജ്
ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാര്‍ ജീവനോടെയുണ്െടന്നു സുഷമ സ്വരാജ്
Monday, February 8, 2016 11:55 PM IST
ന്യൂഡല്‍ഹി: ഇറാക്കിലെ മൊസൂളില്‍ ഒന്നര വര്‍ഷം മുമ്പ് ഐഎസ് തീവ്രവാദികള്‍ തടവിലാക്കിയ ഇന്ത്യക്കാര്‍ ജീവനോടെയുണ്െടന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അടുത്തിടെ അറബ്, പാലസ്തീന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാവുകയായിരുന്നുവെന്നു ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സുഷമ സ്വരാജ് പറഞ്ഞു.

2014 ജൂണിലാണ് 39 ഇന്ത്യക്കാരെ മൊസൂളില്‍നിന്ന് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം ഒമ്പതാം തവണയാണു കുടുംബാംഗങ്ങളുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സാധ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്െടന്നും അവര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.