വെല്ലൂര്‍ എന്‍ജിനിയറിംഗ് കോളജ് സ്ഫോടനത്തിനു കാരണം ഉല്‍ക്കാശില
Monday, February 8, 2016 12:07 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ കോളജ് കാമ്പസില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു കാരണം ഉല്‍ക്കാശിലയാണെന്ന് മുഖ്യമന്ത്രി ജെ. ജയലളിത. ശനിയാഴ്ചയാണ് വെല്ലൂരിലെ നട്രംപള്ളി ഭാരതീദാസന്‍ എന്‍ജിനിയറിംഗ് കോളജില്‍ ദുരൂഹമായ സ്ഫോടനം ഉണ്ടായത്. കോളജിലെ പൂന്തോട്ടത്തില്‍ അജ്ഞാതവസ്തു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കോളജ് ബസിന്റെ ഡ്രൈവര്‍ കാമരാജ് ആണു മരിച്ചത്. മൂന്നുപേര്‍ക്കു പരിക്കേറ്റു. സ്ഫോടനത്തില്‍ കോളജ് ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സമീപത്തെ കെട്ടിടത്തിനും കേടുപാടുണ്ടായി.


കാമരാജിന്റെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കു കാല്‍ലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.