ആറു വയസുകാരന്റെ ദുരൂഹ മരണം: സിബിഐ അന്വേഷിക്കണമെന്ന്
Monday, February 8, 2016 12:09 AM IST
ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരന്‍ ദേവാന്‍ഷ് കകോറയുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് റാംഹിത് മീണ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കണ്ടു.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ഇന്നലെ അറിയിച്ചു. മരണം അസ്വാഭാവികമാണെന്നും കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ ശരീരത്തിലുണ്െടന്നും ദേവാന്‍ഷിന്റെ പിതാവ് പരാതിപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ ഗൂഢാലോചന നടത്തിയിട്ടുണ്െടന്നും അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.