വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സുഹൃത്തിന്റെ വീട്ടില്‍
Monday, February 8, 2016 11:52 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്നു കണ്െടടുത്തു. കൊല്ലപ്പെട്ട അര്‍സു സിംഗിന്റെ സുഹൃത്ത് നവീന്‍ ഖത്രിയെ പോലീസ് ഇതുമായി ബന്ധപ്പെട്ട് കസ്റഡിയിലെടുത്തു.

ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലക്ഷ്മിബായ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അന്‍സു. ഖത്രിയുമായി യുവതി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിനോടകം ഖത്രി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച തന്റെ വസതിയിലെത്തിയ പെണ്‍കുട്ടിയെ ഖത്രി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹം കത്തിക്കാനും ശ്രമിച്ചിരുന്നു. ഇയാളുടെ വീടിന്റെ വെന്റിലേറ്റര്‍ ഷാഫ്റ്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്െടടുത്തത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു പോലീസ് സ്ഥലത്തെത്തിയത്.


കഴിഞ്ഞ രണ്ടാം തീയതി മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്നാണ് യുവതിയുടെ ബന്ധു പറയുന്നത്. മറ്റൊരു വിവാഹം കഴിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച അര്‍സുവിനെ നവീന്‍ കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കള്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.