ഹിമപാതം: കാണാതായ 10 സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്െടത്തി
ഹിമപാതം: കാണാതായ 10 സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്െടത്തി
Tuesday, February 9, 2016 12:13 AM IST
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ ജമ്മു കാഷ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെത്തുടര്‍ന്നു കാണാതായ പത്ത് ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്െടത്തിയതായി പ്രതിരോധവകുപ്പ് വക്താവ് ലഫ്. കേണല്‍ എന്‍.എന്‍. ജോഷി അറിയിച്ചു.

മഞ്ഞുമല മുറിച്ചുമാറ്റുന്നതിനിടെ 30 അടി താഴ്ചയിലാണു മൃതദേഹം കണ്െടത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ മദ്രാസ് റെജിമെന്റിലെ പത്തു പേരാണു മഞ്ഞുമലയിടിഞ്ഞു വീണു മരിച്ചത്. വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കരസേനയും വ്യോമസേനയുമാണു മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. സമുദ്രനിരപ്പില്‍നിന്നു 19,600 അടി ഉയരത്തിലുള്ള സൈനികകേന്ദ്രത്തില്‍ ജനുവരി മൂന്നിനു വെളുപ്പിനാണു മഞ്ഞുമല ഇടിഞ്ഞത്. തുടര്‍ച്ചയായുണ്ടാകുന്ന മഞ്ഞുമഴയും കനത്ത മൂടല്‍മഞ്ഞും തെരച്ചിലിനു തടസമായി. ഇവിടെ ഹിമപാതത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നു ലഫ്. കേണല്‍ ജോഷി പറഞ്ഞു. ദുരന്തമുണ്ടായ സ്ഥലത്തു പുതിയ സൈനിക ക്യാമ്പ് ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.