എന്‍ജിന്‍ തകരാര്‍; എയര്‍ ഇന്ത്യ വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി
Tuesday, February 9, 2016 12:23 AM IST
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ വിമാനം ഒരു എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കി. തകരാര്‍ മനസിലായപ്പോള്‍ത്തന്നെ പൈലറ്റ് ആ എന്‍ജിന്‍ നിര്‍ത്തി.

90 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി താവളത്തിലിറങ്ങി. ഇന്നലെ രാവിലെ അമൃത്സറില്‍നിന്നെത്തിയ വിമാനം 6.50നാണ് ന്യൂഡല്‍ഹിയില്‍നിന്നു പുറപ്പെട്ടത്. ജര്‍മന്‍സമയം ഉച്ചകഴിഞ്ഞ് 1.32ന് ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.