ആസ്റര്‍ ഡിഎം ഹെല്‍ത്ത് ഗ്രൂപ്പ് പുരസ്കാരം നല്‍കും
Tuesday, February 9, 2016 12:25 AM IST
ന്യൂഡല്‍ഹി: ആരോഗ്യ പരിപാലന രംഗത്ത് സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച വാര്‍ത്തകള്‍ക്കു മാധ്യമ പുരസ്കാരം നല്‍കുമെന്ന് ആസ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്. ദേശീയ, സംസ്ഥാന, അന്താരാഷ്ട്ര തലത്തിലുള്ള അച്ചടി- ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കാണു പുരസ്കാരം.

ദേശിയ തലത്തില്‍ ഏറ്റവും മികച്ച റിപ്പോര്‍ട്ടിനു പത്തു ലക്ഷം രൂപയും കേരളത്തില്‍ നിന്നുള്ള മികച്ച റിപ്പോര്‍ട്ടിന് അഞ്ചു ലക്ഷം രൂപയും ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള നല്ല റിപ്പോര്‍ട്ടിന് 25000 ദിര്‍ഹവുമാണ് അവാര്‍ഡ് തുകയെന്ന് ആസ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഡല്‍ഹിയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.


അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമ പുരസ്കാരം ഗള്‍ഫ് ടുഡെ മുന്‍ പത്രാധിപര്‍ വിവേകാനന്ദന്റെ പേരിലാണ് നല്‍കുക. ഈ മാസം 10 മുതല്‍ മാര്‍ച്ച് 15 വരെ എന്‍ട്രികള്‍ സ്വീകരിക്കും.

2015ല്‍ പ്രസിദ്ധപ്പെടുത്തിയ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട മികച്ച വാര്‍ത്തകളാണു പരിഗണിക്കുക. എന്‍ട്രികള്‍ ഷ്യൌൃ.ാലറശമമംമൃറ @റാവലമഹവേരമൃല.രീാ എന്ന വിലാസത്തില്‍ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.