അദ്ഭുതമാല സ്വീകരിച്ച് ഫഡ്നാവിസിന്റെ ഭാര്യ വിവാദത്തില്‍
അദ്ഭുതമാല സ്വീകരിച്ച് ഫഡ്നാവിസിന്റെ  ഭാര്യ വിവാദത്തില്‍
Wednesday, February 10, 2016 12:41 AM IST
മുംബൈ: സ്വാമി വായുവില്‍നിന്നു സൃഷ്ടിച്ചു നല്‍കിയ സ്വര്‍ണമാല സ്വീകരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത വിവാദത്തില്‍. ഗുരുവാനന്ദ് സ്വാമി യാണ് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സ്വര്‍ണമാല സൃഷ്ടിച്ചു അമൃതയ്ക്കു നല്‍കിയത്. അവര്‍ അതു സന്തോഷത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മറാഠി ചാനലുകളില്‍ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി.

മുഖ്യമന്ത്രി ഫഡ്നാവിസ് സംഭവത്തില്‍ മറുപടി പറയണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മാര്‍ജന സമിതിയുടെ പ്രസിഡന്റ് അവിനാശ് പാട്ടീല്‍ രംഗത്തെത്തി. അദ്ഭുതമെന്ന വ്യാജേന സ്വാമി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഇതു ചെയ്തു വിജയിപ്പിച്ചാല്‍ 21 ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്നും പാട്ടീല്‍ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ ഇത്തരം അദ്ഭുതങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നു അമൃത പ്രതികരിച്ചു. മുതിര്‍ന്ന ഒരാളോടുള്ള ആദരസൂചകമായാണു താന്‍ മാല വാങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.