മോദിയുടെ പാസ്പോര്‍ട്ടിലെ കല്യാണരേഖ തിരക്കി യെശോദ ബെന്നിന്റെ വിവരാവകാശം
Friday, February 12, 2016 11:47 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ യെശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാസ്പോര്‍ട്ടിന് അപേക്ഷയ്ക്കുവേണ്ടി മോദി നല്‍കിയ രേഖകളിലെ വിവാഹസംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അഹമ്മദാബാദിലെ പാസ്പോര്‍ട്ട് ഓഫീസിലാണ് യെശോദ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.


കഴിഞ്ഞ നവംബറില്‍ യെശോദ ബെന്‍ നല്‍കിയ പാസ്പോര്‍ട്ട് അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റുകളോ മോദിയുടെ ഭാര്യയാണെന്നുള്ള സംയുക്ത സത്യവാങ്മൂലമോ നല്‍കാത്തതു കൊണ്ടാണ് അപേക്ഷ നിരസിച്ചത്. ഇതേത്തുടര്‍ന്നാണ് മോദിയുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ വിവാഹ സംബന്ധമായ രേഖകള്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ച് യെശോദ വിവരാവകാശവുമായി എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.