സോളാര്‍: ഉമ്മന്‍ ചാണ്ടിക്കെതിരേ ഹര്‍ജി
Friday, February 12, 2016 11:50 PM IST
ന്യൂഡല്‍ഹി: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സരിത എസ്. നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി അനുകൂലിയായ ഷൈന്‍ പി. ശശിധരനാണ് ഹര്‍ജി നല്‍കിയത്. ചാന്ദ്നി ചൌക്ക് പരിസരത്തു വച്ച് ഉമ്മന്‍ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് 1.10 കോടി കൈമാറിയെന്ന സരിതയുടെ മൊഴിയെക്കുറിച്ച് അന്വേഷിക്കണമെന്നു കോട്ട്വാലി പോലീസ് സ്റേഷനില്‍ ഷൈന്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഒന്നിലേറെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.