ഭീകരതയ്ക്കെതിരേ ഇന്ത്യ-യുഎഇ സഹകരണം
Saturday, February 13, 2016 12:45 AM IST
ന്യൂഡല്‍ഹി: ഭീകരതയ്ക്കും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിന് ഇന്ത്യയും യുഎഇയും ധാരണയായി. ആഗോളപ്രതിസന്ധിയായി വളര്‍ന്നിരിക്കുന്ന തീവ്രവാദത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ഷേക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം കാത്തു സൂക്ഷിക്കുന്നതിനൊപ്പംതന്നെ ഭീകരതയ്ക്കെതിരേ പോരാടാനും സമുദ്രസുരക്ഷ, സൈബര്‍ സുരക്ഷ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.