ബിജെപി ബിഹാര്‍ ഉപാധ്യക്ഷന്‍ വെടിയേറ്റുമരിച്ചു
Saturday, February 13, 2016 12:38 AM IST
പാറ്റ്ന: ബിഹാറില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പരസുരയില്‍ വിവാഹവിരുന്നില്‍ പങ്കെടുത്തു മടങ്ങുംവഴിയാണ് ഓജയ്ക്കെതിരേ ആക്രമണമുണ്ടായത്. 10 ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണ്. സരണില്‍ കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകനും ഈ മാസം അഞ്ചിന് വൈശാലിയില്‍ എല്‍ജെപി നേതാവ് ബ്രിജാന്തി സിംഗും വെടിയേറ്റ് മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.