റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായതായി പസ്വാന്‍
റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായതായി പസ്വാന്‍
Saturday, February 13, 2016 12:43 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റിലൈസ് ചെയ്യുന്ന പ്രക്രിയ മുഴുവനായും പൂര്‍ത്തിയായതായി കേന്ദ്ര ഭക്ഷ്യ പൊതുവി തരണ മന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു. 42 ശതമാനത്തില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡ്, വിതരണ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയില്‍ ഡിവൈസ് എന്നിവയു മായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. നിലവില്‍ 27 സംസ്ഥാനങ്ങളിലെ 54 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാ നിയമ ത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഖാരിഫ് സീസണില്‍ 2016 ഫെബ്രുവരി 11 വരെയുള്ള സമയത്തു കര്‍ഷകര്‍ക്കു കുറഞ്ഞ താങ്ങു വില നല്‍ കി 261.37 ലക്ഷം ടണ്‍ നെല്ല് സംഭരി ച്ചു. പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ചുള്ള പരാതിപരിഹാരത്തിന് എല്ലാ സംസ്ഥാ നങ്ങളിലും ടോള്‍ഫ്രീ ഹെല്‍പ്പ്ലെനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെട്ടിപ്പു തടയാനായി എല്ലാ എഫ്സിഐ ഡിപ്പോകളിലും ഈ വര്‍ഷം മേയ് മാസത്തിനകം ഡിപ്പോട്ട് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.