അഫ്സല്‍ ഗുരു അനുസ്മരണം: ഗിലാനിക്കെതിരേയും കേസ്
Saturday, February 13, 2016 12:45 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ് ക്ളബ് ഓഫ് ഇന്ത്യയില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയാക്കപ്പെട്ട തൂക്കിക്കൊന്ന അഫ്സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിന് ഡല്‍ഹി സര്‍വകലാശാല അധ്യാപകനും കേസിലെ മുന്‍ പ്രതിയുമായിരുന്ന എസ്എആര്‍ ഗിലാനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഗിലാനിയുടെ പേര് ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്െടന്നും ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജതിന്‍ നര്‍വാള്‍ പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനൊപ്പം ഗൂഢാലോചന കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എസ്എആര്‍ ഗിലാനിയെ പിന്നീട് തെളിവില്ലെന്നു കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. പ്രസ്ക്ളബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച യോഗത്തിനെതിരെ ഡല്‍ഹി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐപിസി 124 എ രാജ്യദ്രോഹ കുറ്റം, 120 ബി ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പരിപാടിയുടെ മുഖ്യ സംഘാടകനെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.


പ്രസ്ക്ളബില്‍ നടന്ന ചടങ്ങിനിടെ അഫ്സല്‍ ഗുരു അമര്‍ രഹേ, കാഷ്മീര്‍ ലേകര്‍ രഹേങ്കെ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്നും ഇത് ദേശവിരുദ്ധമാണെന്നുമാണ് ആരോപണം. ഇതേക്കുറിച്ച് പ്രസ്ക്ളബ് അധികൃതരോടും പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. അലി ജാവേദ് എന്ന പ്രസ്ക്ളബ് അംഗമാണ് ചടങ്ങിന് വേദി ബുക്ക് ചെയ്തതെന്നും എന്താണ് പരിപാടിയെന്ന് അറിയിച്ചിരുന്നില്ലെന്നും പ്രസ്ക്ളബ് ഓഫ് ഇന്ത്യ മാനേജ്മെന്റ് പോലീസിനു വിശദീകരണം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.