അഹമ്മദാബാദില്‍ ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു
Sunday, February 14, 2016 12:43 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്കു പരിക്കേറ്റു. അമ്രേലി ജില്ലയിലെ ലാവാര ഗ്രാമത്തിലായിരുന്നു അപകടം. രാജ്കോട്ടില്‍നിന്ന് ഭാവ്നഗറിലേക്കു വരികയായിരുന്ന ബസ് ബസ് വളവുതിരിയുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അമിത വേഗമാണ് അപകട കാരണം.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.