ഗുംനാമി ബാബ ആരെന്നു കണ്െടത്തണമെന്നു നേതാജിയുടെ കുടുംബം
ഗുംനാമി ബാബ ആരെന്നു കണ്െടത്തണമെന്നു നേതാജിയുടെ കുടുംബം
Sunday, February 14, 2016 12:44 AM IST
ലക്നോ: ഫൈസാബാദില്‍ സന്യാസിയായി കഴിഞ്ഞുവന്ന ഗുംനാമി ബാബ ആരാണെന്നു കണ്െടത്തണമെന്നാവശ്യപ്പെട്ടു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടാണ് ഇവര്‍ ആവശ്യമുന്നയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഗുംനാമി ബാബയെന്നു ചിലര്‍ പ്രചരിപ്പിക്കുന്നതിന്റെ വാസ്തവം അന്വേഷണ കമ്മീഷനെ നിയമിച്ചു കണ്െടത്തണം, ഭഗ്വാന്‍ജി എന്നു വിളിച്ചിരുന്ന ഗുംനാമി ബാബ ഫൈസാബാദിലെ രാം ഭവനി ലാണു താമസിച്ചത്. 1985ല്‍ അദ്ദേഹം മരിച്ചു. ഗുംനാമി ബാബയുടെ മ്യൂസിയം ആരംഭിച്ച് സ്ഥാവരജംഗമ വസ്തുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.