ഒമ്പതു സൈനികരുടെ മൃതദേഹങ്ങള്‍ സിയാച്ചിന്‍ ബേസ് കാമ്പിലെത്തിച്ചു
Sunday, February 14, 2016 12:13 AM IST
ജമ്മു: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുവീണു മരിച്ച ഒമ്പതു സൈനികരുടെ മൃതേദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ ഇന്നലെ ലഡാക്കിലെ ബേസ് കാമ്പിലെത്തിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ മൃതദേഹങ്ങള്‍ സൈനിക ആശുപത്രിയിലെത്തിക്കും.

ഫെബ്രുവരി മൂന്നിനുണ്ടായ ദുരന്തത്തില്‍ മദ്രാസ് റെജിമെന്റിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ പത്തുപേരാണ് മഞ്ഞുമലയില്‍പെട്ടത്.

ലാന്‍സ്നായിക് ഹനുമന്തപ്പയെ പുറത്തെടുക്കാനായെങ്കിലും സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.


മലയാളിയായ സുധീഷിനു പുറമേ കര്‍ണാടക സ്വദേശികളായ സുബേദാര്‍ നാഗേഷ്, മഹേഷ്, തമിഴ്നാട് സ്വദേശികളായ ഹവീല്‍ദാര്‍ ഏലുമലൈ, ലാന്‍സ് ഹവീല്‍ദാര്‍ എസ്.കുമാര്‍, ഗണേശന്‍, രാമമൂര്‍ത്തി, ആന്ധ്ര സ്വദേശി മുഷ്താഖ് അഹമ്മദ്, മഹാരാഷ്ട്ര സ്വദേശി സൂര്യവന്‍ശി എസ്.വി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്കു കൊണ്ടുപോകുമെന്നു സൈന്യം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.