ഇന്ത്യൻ മുജാഹിദീൻ തീവ്രവാദി പിടിയിൽ
Tuesday, April 26, 2016 12:30 PM IST
മുംബൈ: മുംബൈ സ്ഫോടനപരമ്പര കേസിലെ പ്രതിയും ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനുമായ സൈനുൽ ആബിദിനെ മുംബൈ വിമാനത്താവളത്തിൽനിന്നു ഇന്നലെ രാവിലെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. ഇയാളെ മുംബൈ കോടതി 10 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആബിദിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സ്ഫോടകവസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന ഏജന്റായിരുന്നു ഇയാൾ. ദേശീയ അന്വേഷണ ഏജൻസിയും കർണാടക, ഗുജറാത്ത് പോലീസും വിവിധ കേസുകളിലായി ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. 2011 ജൂലൈ 13ന് ഒപെറ ഹൗസിലും സാവേരി ബസാറിലും ദാദർ വെസ്റ്റിലുമായി നടന്ന ബോംബ് സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.