രാമകൃഷ്ണ മിഷൻ പ്രസിഡന്റ് ഗുരുതരാവസ്‌ഥയിൽ
Tuesday, April 26, 2016 12:30 PM IST
കോൽക്കത്ത: രാമകൃഷ്ണ മഠാധിപതിയും രാമകൃഷ്ണ മിഷൻ പ്രസിഡന്റുമായ സ്വാമി ആത്മസ്‌ഥാനന്ദജി (97) ഗുരുതരാവസ്‌ഥയിൽ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു സൗത്ത് കോൽക്കത്ത ആശുപത്രിയിൽ കഴിയുന്നത്. 14 മാസമായി ചികിത്സയിൽകഴിയുന്ന സ്വാമിക്കു നാലു ദിവസം മുമ്പു ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെത്തുടർന്നാണ് ആരോഗ്യനില വഷളായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മീയാചാര്യനാണു സ്വാമി. പ്രധാനമന്ത്രി ആശുപത്രിയിലെത്തി സ്വാമിയെ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.