സ്വത്തു വിവരം ബാങ്കുകൾക്കു കൈമാറരുതെന്ന വിജയ് മല്യയുടെ ആവശ്യം തള്ളി
സ്വത്തു വിവരം ബാങ്കുകൾക്കു കൈമാറരുതെന്ന വിജയ് മല്യയുടെ  ആവശ്യം തള്ളി
Tuesday, April 26, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലുള്ളവ അടക്കം തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ബാങ്കുകൾക്കു കൈമാറരുതെന്ന മദ്യരാജാവ് വിജയ് മല്യയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സ്വത്തുക്കളുടെ വിവരങ്ങൾ മല്യ നല്കിയത് ബാങ്കുകൾക്കു കൈമാറാൻ നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ വിദേശത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ വിദേശ രാജ്യങ്ങളെ സമീപിക്കാമെന്നും ഉത്തരവിട്ടു. 9000 കോടി രൂപയുടെ വായ്പാ കുടിശികയെത്തുടർന്ന് നിയമ നടപടികൾ ആരംഭിച്ച ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനോടു രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.


അതേസമയം, കുടിശിക 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതിനു വ്യക്‌തമായ നിർദേശം നൽകാത്ത മല്യയുടെ നടപടിയെയും കോടതി വിമർശിച്ചു. നിയമ നടപടികളുമായി സഹകരിക്കാൻ വിജയ് മല്യ തയാറാകുന്നില്ലെന്നും മല്യ ഇന്ത്യയിലേക്കു വരാൻ തയാറാകുന്നുമില്ലെന്നു ബാങ്കുകൾ അറിയിച്ചതിനെത്തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.