സെക്രട്ടറിമാർക്കു മാറ്റങ്ങൾ
Tuesday, April 26, 2016 12:44 PM IST
ന്യൂഡൽഹി: ധനമന്ത്രാലയത്തിലെ വ്യയ സെക്രട്ടറിയായി പരിസ്‌ഥിതി സെക്രട്ടറി അശോക് ലവാസയെ നിയമിച്ചു. രത്തൻ വതൽ 30നു വിരമിക്കുന്ന ഒഴിവിലാണിത്. സുനിൽ അറോറ 30–നു റിട്ടയർ ചെയ്യുന്ന ഒഴിവിൽ അജയ് മിത്തലിനെ വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറിയായി നിയമിച്ചു. ധനമന്ത്രാലയത്തിൽനിന്ന് അജയ് നാരായൺ ഝായെ പരിസ്‌ഥിതി സെക്രട്ടറിയാക്കി. ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറി സ്നേഹലത ശ്രീവാസ്തവയെ നീതിന്യായ മന്ത്രാലയ സെക്രട്ടറിയാക്കി. രാസവള സെക്രട്ടറി എ.കെ. ബിഷ്ണോയിയെയും രാസവസ്തു–പെട്രോ കെമിക്കൽ സെക്രട്ടറി വി.എസ്. പാണ്ഡേയെയും പരസ്പരം മാറ്റി. സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ചെയർപേഴ്സൺ ലീനാ നായരെ വനിത–ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിയാക്കും. വി. സോമസുന്ദരം മേയ് 31–നു റിട്ടയർ ചെയ്യുംവരെ ലീന നായർ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരിക്കും. പ്രഭാസ് കുമാർ ഝാ പാർലമെന്ററികാര്യ സെക്രട്ടറിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.