ശിരോവസ്ത്രം ധരിക്കുന്നവർ 8.30ന് എത്തണം
Wednesday, April 27, 2016 12:49 PM IST
ന്യൂഡൽഹി: അഖിലേന്ത്യ പ്രീമെഡിക്കൽ ടെസ്റ്റിന് പരമ്പരാഗതമോ മതപരമോ ആയ ശിരോവസ്ത്രം ധരിച്ച് എത്തുന്നവർ രാവിലെ 8.30ന് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്ന് സിബിഎസ്ഇ അറിയിച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയെഴുതാൻ ശിരോവസ്ത്രം ധരിച്ച് എത്തുന്ന പെൺകുട്ടികളെ തടയരുതെന്ന് കഴിഞ്ഞദിവസം കൊച്ചി ഹൈക്കോടതി നിർദേശിച്ചിരുന്നു. മതവിശ്വാസം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരം മൗലികാവകാശമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ചെത്തുന്നവർ പരിശോധനയ്ക്കു വിധേയരാകേണ്ടതുണ്ട്. ഇതിനായി വനിത ഇൻവിജിലേറ്ററെ നിയോഗിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.