ചൂടുമൂലം മൂന്നു വർഷത്തിനുള്ളിൽ മരിച്ചത് 4,117 പേർ
Wednesday, April 27, 2016 12:58 PM IST
ന്യൂഡൽഹി: കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കൊടുംചൂട് മൂലം രാജ്യത്തു മരിച്ചവരുടെ സംഖ്യ 4117. ഇന്നലെ ലോക്സഭയിൽ സഹമന്ത്രി വൈ.എസ്. ചൗധരി അറിയിച്ചതാണിത്.2013–ൽ 1433 പേർ ചൂടുമൂലം മരിച്ചപ്പോൾ 2014–ലെ മരണസംഖ്യ 549 ആയിരുന്നു. 2015–ൽ 2135 പേർ മരിച്ചു.

ആന്ധ്രപ്രദേശിലാണു ചൂട് ഏറ്റവുമധികം ജീവനപഹരിക്കുന്നത്. 2013–ൽ 1393 ഉം പിറ്റേ വർഷം 447 ഉം പേർ സംയുക്‌ത ആന്ധ്രപ്രദേശിൽ ചൂടുമൂലം മരിച്ചു. കഴിഞ്ഞവർഷം ആന്ധ്രപ്രദേശിൽ 1422 ഉം തെലുങ്കാനയിൽ 584 ഉം പേർ ചൂടിനിരയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.