46.3 ഡിഗ്രിയിൽ വെന്തുരുകി ഒഡീഷ
Wednesday, April 27, 2016 12:58 PM IST
പൂന/ന്യൂഡൽഹി: രാജ്യത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയചൂട് ഇന്നലെ ഒഡീഷയിലെ സോനെപുരിൽ. 46.3 ഡിഗ്രി സെൽഷസാണ് അവിടെ രേഖപ്പെടുത്തിയത്. രണ്ടു ദിവസം മുമ്പു 48.5 ഡിഗ്രി സെൽഷസ് ഒഡീഷയിലെ താത്ലാഗഡിൽ രേഖപ്പെടുത്തിയിരുന്നു. ഒഡീഷയിൽ സൂര്യാതപത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി.

കേരളത്തിൽ അടുത്ത രണ്ടു ദിവസംകൂടി കനത്ത ചൂടിനു സാധ്യതയെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. ഉത്തർപ്രദേശിലെ ബന്ദയിൽ രേഖപ്പെടുത്തിയത് 44.8 ഡിഗ്രി സെൽഷസാണ്. വാരാണസിയിലും ബസ്തിയിലും 43.5 ഡിഗ്രിയായിരുന്നു ഇന്നലത്തെ താപനില. ഇറ്റാവയിൽ 43 ഡിഗ്രിയും ലക്നോയിൽ 42.1 ഡിഗ്രിയും രേഖപ്പെടുത്തി.


ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഡൽഹി, ഒഡീഷ, കേരളം, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സ്‌ഥലങ്ങളിൽ വരണ്ട കാലാവസ്‌ഥ തുടരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.