സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് ഏഴിന്
Thursday, April 28, 2016 11:32 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പ്രാഥമിക പരീക്ഷ (പ്രിലിമിനറി എക്സാമിനേഷൻ) ഓഗസ്റ്റ് ഏഴിനു നടക്കും. പൊതുവായുള്ള ഈ പ്രാഥമിക പരീക്ഷ വഴിയാണ് സിവിൽ സർവീസസ് മെയിൻ പരീക്ഷയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയും എഴുതാൻ യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ 72 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. യുപിഎസ്സിയുടെ വെബ്സൈറ്റായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൗുരെീിഹശില.ിശര.ശി വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് മാർഗങ്ങളിലൂടെ അപേക്ഷ സമർപ്പിക്കാനാകില്ല. മേയ് 27 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

സിലബസ്, പരീക്ഷാരീതി, പരീക്ഷാ കേന്ദ്രങ്ങൾ, അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൗുരെ.ഴീ്.ശി, ംംം.ൗുരെീിഹശില.ിശര.ശി എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.


ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർഥികൾക്കു സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയോ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയോ അതല്ലെങ്കിൽ രണ്ടു പരീക്ഷയുമോ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ യുപിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ വിജ്‌ഞാപനം വായിച്ച് നിർദിഷ്‌ട യോഗ്യത നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.