രണ്ടു ചൈനക്കാർക്ക് ഇന്ത്യ വീസ നിഷേധിച്ചു
Thursday, April 28, 2016 12:47 PM IST
ന്യൂഡൽഹി: ചൈനീസ് പ്രക്ഷോഭകാരി ദോൽകുൻ ഇസയ്ക്ക് അവസാനനിമിഷം ഇന്ത്യ വീസ നിഷേധിച്ചതിനുപിന്നാലെ ചൈനീസ് വിഘടനവാദികളായ ജു ജിൻഹുവ, റേ വോംഗ് എന്നിവർക്കും സന്ദർശനാനുമതി നിഷേധിച്ചതായി കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ഹോങ്കോംഗ് ആസ്‌ഥാനമായാണ് റേ വോംഗ് പ്രവർത്തിക്കുന്നത്.

എന്നാൽ, സാങ്കേതികകാരണങ്ങളാലാണ് വീസ അനുവദിക്കാതിരുന്നതെന്നു വിദേശകാര്യവക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. രണ്ടുപേരും സമർപ്പിച്ച രേഖകളിൽ അവ്യക്‌തതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധർമശാലയിൽ ദലൈ ലാമയെ കാണാനും ഇന്റർഫെയ്ത് കോൺഫറൻസിൽ പങ്കെടുക്കാനുമാണ് ഇരുവരും വീസയ്ക്ക് അപേക്ഷിച്ചത്. കോൺഫറൻസ് ഇന്ന് ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.