നെഹ്റു മ്യൂസിയത്തിലെ പുരാതന വാൾ മോഷ്‌ടിച്ചവരെ പിടികൂടി
Thursday, April 28, 2016 12:47 PM IST
ന്യൂഡൽഹി: നെഹ്റു സ്മാരക മ്യൂസിയത്തിൽ നിന്നു പുരാതനമായ കുത്തുവാൾ മോഷ്ടിച്ച രണ്ടു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. റാംചന്ദ്രർ(32), സന്ദീപ് കുമാർ(30) എന്നിവരാണ് പിടിയിലായതെന്നു ജോയിന്റ് കമ്മീഷണർ രവീന്ദ്രയാദവ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണു മ്യൂസിയത്തിൽ നിന്നു കുത്തുവാൾ നഷ്‌ടപ്പെട്ടതായി മനസിലായത്. ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.1954ൽ സൗദി രാജാവ് ജവാഹർലാൽ നെഹ്റുവിനു സമ്മാനിച്ചതാണ് സ്വർണംപൂശിയ വാൾ. റാം ചന്ദറും സന്ദീപ് കുമാ റും മ്യൂസിയത്തിലെ ജീവന ക്കാരാണ്. 26 സെന്റീമീറ്റർ നീളമുള്ള വാൾ പോലീസ് ഇന്നലെ മ്യൂസിയത്തിൽ ഏൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.