ഇടനിലക്കാരനുവേണ്ടി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചെന്നു കേന്ദ്രം
Thursday, April 28, 2016 1:25 PM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നു കേന്ദ്രസർക്കാർ.

വിദേശകാര്യ സഹമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം രാജ്യസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി വ്യക്‌തമാക്കിയത്. വിഷയം ബ്രിട്ടീഷ് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.