മൂന്നാറിൽ തത്സ്‌ഥിതി തുടരണമെന്നു സുപ്രീംകോടതി
മൂന്നാറിൽ തത്സ്‌ഥിതി തുടരണമെന്നു സുപ്രീംകോടതി
Friday, April 29, 2016 12:46 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി തടഞ്ഞ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ തത്സ്‌ഥിതി തുടരണമെന്നു സുപ്രീംകോടതി. കൈയേറ്റം ഒഴിപ്പിച്ചതു നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണു കോടതിയുടെ നടപടി.

ഒഴിപ്പിക്കൽ നിയമവിരുദ്ധമാണെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് നടപടികളെടുത്തതെന്നും ചൂണ്ടിക്കാട്ടിയ ഉത്തരവിൽ, ഒഴിപ്പിച്ച ഹോട്ടലുകൾക്ക് 10 ലക്ഷം രൂപ താത്കാലിക നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ജസ്റ്റീസ് മഞ്ജുള ചെല്ലൂർ അധ്യക്ഷയായ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി കഴിഞ്ഞ ഡിസംബറിൽ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.