വരൻ മദ്യപിച്ചെത്തി, വധു ഇറങ്ങിപ്പോയി
Saturday, April 30, 2016 12:22 PM IST
കാൺപൂർ: താളമേളങ്ങളുടെ അകമ്പടിയോടെ ആടയാഭരണങ്ങളണിഞ്ഞു കതിർമണ്ഡപത്തിലെത്തിയ വധു താലികെട്ടിനു തൊട്ടുമുമ്പ് ഇറങ്ങിപ്പോയി. വരൻ മൂക്കറ്റംകുടിച്ചു പൂസായി കതിർമണ്ഡപത്തിലെത്തിയതാണു യുവതിയെ ചൊടിപ്പിച്ചത്.

താലികെട്ടാനായി വരൻ തൊട്ടടുത്തു പീഠത്തിൽ വന്ന് ഇരുന്നപ്പോഴാണു മദ്യത്തിന്റെ രൂക്ഷഗന്ധം വധുവിന് അസഹ്യമായത്. മുഴുക്കുടിയനുമായുള്ള വിവാഹം വേണ്ടെന്നുപറഞ്ഞ് ഉടൻതന്നെ ഇരുപത്താറുകാരിയായ യുവതി ചാടിയെണീറ്റു. ഇതോടെ വരന്റെയും വധുവിന്റെയും കുടുബക്കാർ തമ്മിൽ വാക്കേറ്റമായി. വരണമാല്യങ്ങൾ കതിർമണ്ഡപത്തിൽത്തന്നെ ഉപേക്ഷിച്ചു യുവതി ചാടിയിറങ്ങി. സംഘർഷത്തെത്തുടർന്നു പോലീസെത്തി സമാധാനാന്തരീക്ഷം പുനഃസ്‌ഥാപിച്ചു. വരനും വധുവും അവരവരുടെ വീടുകളിലേക്കു തിരിച്ചുപോവുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.