ബംഗാൾ ഡെപ്യൂട്ടി സ്പീക്കർക്കേതിരേ കേസ്
Saturday, April 30, 2016 12:22 PM IST
കോൽക്കത്ത: ബംഗാളിലെ ഡെപ്യൂട്ടി സ്പീക്കർ സോണാലി ഗുഹയ്ക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. സിപിഎമ്മിന്റെ പോളിംഗ് ഏജന്റുമാരെ മർദിക്കാൻ പാർട്ടി പ്രവർത്തകർക്കു സോണാലി ഗുഹ നിർദേശം നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണിത്.

സത്ഗചിയ മണ്ഡലത്തിലെ തൃണമൂൽ സ്‌ഥാനാർഥിയാണിവർ. ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. ഒരു ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിനു തകരാറുണ്ടായ വിവരം അറിഞ്ഞ് അവിടെയെത്തിയ സൊണാലി യന്ത്രം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.