ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമെന്ന് രാജ്നാഥ് സിംഗ്
ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമെന്ന് രാജ്നാഥ് സിംഗ്
Monday, May 2, 2016 5:25 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമായെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തീ നിയന്ത്രണത്തിലാണെന്ന് ഉത്തരാഖണ്ഡ് അധികൃതർ വിവരം നൽകിയതായി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയും ഹെലിക്കോപ്റ്ററുകളും പ്രവർത്തിക്കുന്നുണ്്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തിൽ മരണം സംഭവിച്ചതിനെ കുറിച്ച് സംസ്‌ഥാനത്തുനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ഹരീഷ് റാവത്ത് മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടർന്ന് മാർച്ച് 27 മുതൽ ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണത്തിൻ കീഴിലാണ്. <യൃ><യൃ>തീ നിയന്ത്രണ വിധേയമായതായി കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും പിന്നാലെ ജമ്മു കാഷ്മീരിലേക്കും കാട്ടുതീ പടരുന്നതായി റിപ്പോർട്ടുണ്്ടായിരുന്നു. ജമ്മുവിലെ ബത്തുണി, ഗംഭിർ പ്രദേശങ്ങളിലും കാഷ്മീരിലെ രജൗരി ജില്ലയിലും കാട്ടുതീ പടരുന്നതായാണ് റിപ്പോർട്ട് പുറത്തുവന്നത്. ഉത്തരാഖണ്ഡിൽ നിരവധി ദിവസങ്ങളായി തുടരുന്ന കാട്ടുതീയിൽ 3000 ഹെക്ടറിലധികം പ്രദേശം കത്തിയമർന്നതായാണ് പ്രാഥമിക കണക്ക്. രണ്ട് എംഐ–17 ഹെലികോപ്റ്ററുകൾ വനത്തിനു മുകളിലൂടെ പറന്ന് വെള്ളം തളിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തിയിരുന്നു. പൗരി, തെഹ്രി, നൈനിറ്റാൾ എന്നിവിടങ്ങളിലാണു തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. <യൃ><യൃ>തീപിടിത്തത്തിൽ ഇതേവരെ ആറു പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.