ഭർത്താവിന്റെ അകാലമരണം: മനംനൊന്ത് ഭാര്യ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു
Monday, May 2, 2016 12:23 PM IST
കോയമ്പത്തൂർ: ഭർത്താവിന്റെ അകാലമരണത്തിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. മകൾ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. നീലികോണപ്പാളയം നേതാജിനഗർ കരുണാനിധി ഭാര്യ കലാമണി (45)യാണ് മരിച്ചത്.

കെട്ടിടനിർമാണ തൊഴിലാളിയായ കരുണാനിധി രണ്ടുമാസംമുമ്പ് ഹൃദയാഘാതംമൂലം മരണമടഞ്ഞിരുന്നു. ഇതേ തുടർന്ന് മനോനില തെറ്റിയ നിലയിൽ നാളുകളായി കലാമണിയും മകളും ഏറെ അസ്വസ്‌ഥരായിരുന്നു.

കഴിഞ്ഞദിവസം കരുണാനിധിയുടെ സഹപ്രവർത്തകൻ വീട്ടിൽ വന്നപ്പോഴാണ് വിഷംകഴിച്ച് അവശനിലയിലായ ഇരുവരെയും കണ്ടെത്തിയത്.

തുടർന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കലാമണി മരണമടയുകയായിരുന്നു. ഗുരുതരാവസ്‌ഥയിലായ മകൾ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.