താജ്മഹലിൽ ഷാജഹാന്റെ ഉറുസ്
Monday, May 2, 2016 12:23 PM IST
ആഗ്ര: ഇന്നു മുതൽ മൂന്നു ദിവസത്തേക്കു താജ്മഹലിലിൽ ഷാജഹാന്റെ ജന്മവാർഷികാചരണം (ഉറുസ്) നടത്തും. ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും കബറിടങ്ങൾ കഴുകി ശുദ്ധിയാക്കുന്നതോടെ ചടങ്ങുകൾക്കു തുടക്കം കുറിക്കും. ഷാജഹാൻ ചക്രവർത്തിയുടെ 361–ാം ജന്മവാർഷികമാണ് ആചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.