ബിജെപി തമിഴ്നാട് അധ്യക്ഷയ്ക്കു വധഭീഷണി
Monday, May 2, 2016 12:23 PM IST
ചെന്നൈ: ബിജെപി സംസ്‌ഥാനഅധ്യക്ഷ തമിഴ്ഇശൈക്ക് എസ്എംഎസിലൂടെ വധഭീഷണി. തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നില്ലെങ്കിൽ ലോറിയിടിപ്പിച്ചു കൊല്ലുമെന്നാണു സന്ദേശം. ഞായറാഴ്ച അർധരാത്രി മൊബൈൽഫോണിലേക്കാണ് അജ്‌ഞാത സന്ദേശമെത്തിയത്.

അമ്മ വാഴട്ടെ എന്നാണ് അവസാന വാചകം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈ വിരുഗംബാക്കം മണ്ഡലത്തിൽനിന്നാണു തമിഴ്ഇശൈ മത്സരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.