ജനസംഘം നേതാവ് ബൽരാജ് മധോക് അന്തരിച്ചു
ജനസംഘം നേതാവ് ബൽരാജ് മധോക്  അന്തരിച്ചു
Monday, May 2, 2016 12:23 PM IST
ന്യൂഡൽഹി: ജനസംഘത്തിന്റെ സ്‌ഥാപകരിലൊരാളായ ബൽരാജ് മധോക് (96) അന്തരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്നലെയായിരുന്നു അന്ത്യം.

1920 ഫെബ്രുവരി 25 നു കാഷ്മീരിലായിരുന്നു ബൽരാജിന്റെ ജനനം. 1938ൽ ആർഎസ്എസിൽ ചേർന്നു. 1948ൽ ഡൽഹിയിലെത്തി ഏതാനും നാളുകൾക്കുശേഷം എബിവിപിക്കു രൂപംകൊടുത്തു. പിന്നാലെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിലുള്ള ജനസംഘത്തിന്റെ മുഖ്യപ്രവർത്തകനായി. 1966 ൽ ജനസംഘം പ്രസിഡന്റായി. 1967 ൽ ജനസംഘത്തനു 35 ലോക്സഭാംഗങ്ങളെ ജയിപ്പിച്ചെടുക്കാനായി.


അടിയന്തരാവസ്‌ഥക്കാലത്ത് കുറെനാൾ ജയിലിലായിരുന്നു. ജനസംഘം ജനതാപാർട്ടിയായി രൂപം പ്രാപിച്ചപ്പോഴും അദ്ദേഹം പാർട്ടിയിൽ തുടർന്നു. പിന്നീടു ജനതാപാർട്ടിയിൽ നിന്നു രാജിവച്ച് അഖില ഭാരതീയ ജനസംഘം എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.