നീറ്റ്: കേരളം ഹർജി നൽകി
നീറ്റ്: കേരളം ഹർജി നൽകി
Monday, May 2, 2016 12:30 PM IST
ന്യൂഡൽഹി: ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം മുതൽ നടപ്പിലാക്കുന്ന കാര്യത്തിൽ വ്യക്‌തത തേടി കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സുപ്രീംകോടതി ഉത്തരവിടുന്നതിനു മുമ്പേ പ്രവേശന പരീക്ഷ പൂർത്തിയാക്കിയതാണെന്നും എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്കു മാത്രമല്ല, ആയുർവേദ, ഹോമിയോ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണു പരീക്ഷ നടത്തിയതെന്നും സംസ്‌ഥാന സർക്കാർ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യവ്യാപകമായി നീറ്റ് പരീക്ഷ ഈ വർഷം നടത്തുന്നതിനെതിരേ കേന്ദ്ര സർക്കാരിന്റെ എതിർപ്പ് സുപ്രീംകോടതി തള്ളിയെങ്കിലും സർക്കാരിന്റെ അപേക്ഷ ഇന്നു പരിഗണിക്കാമെന്നു ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേരളവും പ്രത്യേക അപേക്ഷ നൽകിയത്. സംസ്‌ഥാന സർക്കാർ പൂർത്തിയാക്കിയ പ്രവേശന പരീക്ഷയുടെ സാധുത വ്യക്‌തമാക്കണമെന്നാവും കേരളം ഇന്ന് ആവശ്യപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.