ലാൽജി പട്ടേൽ അറസ്റ്റിൽ
ലാൽജി പട്ടേൽ അറസ്റ്റിൽ
Wednesday, May 4, 2016 12:19 PM IST
അഹമ്മദാബാദ്: സംവരണ പ്രക്ഷോഭ നേതാവും സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്പിജി) മേധാവിയുമായ ലാൽജി പട്ടേലിനെ മെഹ്സാന പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 17നു നടത്തിയ ജയിൽ നിറയ്ക്കൽ സമരത്തിനിടെ അക്രമങ്ങൾ നടത്തിയതിനാണ് അറസ്റ്റ്. പ്രക്ഷോഭത്തിനിടെ മെഹ്സാനയിൽ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്‌തമായിരുന്നു.

ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽനിന്നാണ് ലാൽജിയെ അറസ്റ്റ് ചെയ്തത്. ഹാർദിക് പട്ടേൽ നയിക്കുന്ന പടിദാർ അനാമത്ത് അന്തോളൻ സമിതിക്കൊപ്പം പട്ടേൽ സംവരണം ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ മേധാവിയാണ് ഇദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.