അഗസ്ത വെസ്റ്റ്ലാൻഡ്: എസ്.പി. ത്യാഗിയെ എൻഫോഴ്സ്മെന്റ് ഇന്നു ചോദ്യം ചെയ്യും
അഗസ്ത വെസ്റ്റ്ലാൻഡ്: എസ്.പി. ത്യാഗിയെ എൻഫോഴ്സ്മെന്റ് ഇന്നു ചോദ്യം ചെയ്യും
Wednesday, May 4, 2016 9:11 PM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുൻ മേധാവി എസ്.പി. ത്യാഗിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ത്യാഗിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച ത്യാഗിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. ത്യാഗിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കൾകൂടി ഇന്നു ചോദ്യം ചെയ്യപ്പെടുമെന്നാണ് സൂചന. ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്ക ത്യാഗി എന്നിവരെക്കുറിച്ച് സിബിഐ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. <യൃ><യൃ>ഹെലികോപ്റ്റർ കോഴ ഇടപാടിൽ ആരോപണ വിധേയനായ ത്യാഗിയെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ത്യാഗിക്കൊപ്പം അദ്ദേഹത്തിന്റെ വക്കീൽ ഗൗതം ഖൈതനും ഉണ്ടായിരുന്നു. ഹെലികോപ്റ്റർ നിർമാണ കമ്പനിയായ അഗസ്ത വെസ്റ്റ്ലാൻഡുമായി കോഴ ഇടപാട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.