മോദി സർക്കാർ ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറുന്നു: ശിവസേന
മോദി സർക്കാർ ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറുന്നു: ശിവസേന
Thursday, May 5, 2016 3:11 AM IST
മുംബൈ: നരേന്ദ്ര മോദി സർക്കാർ ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് ശിവസേനയുടെ പരിഹാസം. ഹുറിയത് നേതാക്കളോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണ് ശിവസേനയെ ചൊടിപ്പിച്ചത്. മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ശിവസേന മോദി സർക്കാരിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.<യൃ><യൃ>ഹുറിയത് നേതാക്കൾ കാഷ്മീർ വിഷയം സംസാരിക്കാൻ പാക്കിസ്‌ഥാനിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. കേന്ദ്ര സർക്കാർ ഹുറിയത് നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമാണിത്. ഭാവിയിൽ മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം, സാക്കിറുൾ ലഖ്വി എന്നിവരുടെ ഇഷ്‌ടങ്ങൾക്കനുസരിച്ച് കാഷ്മീർ പ്രശ്നം ചർച്ച ചെയ്യപ്പെട്ടാൽ അദ്ഭുതപ്പെടാനില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.