സ്വർണഡ്യൂട്ടി പിൻവലിക്കില്ല: ജയ്റ്റ്ലി
സ്വർണഡ്യൂട്ടി പിൻവലിക്കില്ല: ജയ്റ്റ്ലി
Thursday, May 5, 2016 12:02 PM IST
ന്യൂഡൽഹി: സ്വർണത്തിന് ഏർപ്പെടുത്തിയ ഒരു ശതമാനം എക്സൈസ് ഡ്യൂട്ടി പിൻവലിക്കുന്ന പ്രശ്നമില്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. ധനകാര്യബിൽ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിക്കുശേഷം 2016–17 ലെ ബജറ്റ് നിർദേശങ്ങൾക്കു നിയമസാധുത നൽകുന്ന ധനകാര്യബിൽ ലോക്സഭ പാസാക്കി. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിർദേശിച്ച ഭേദഗതികൾ ചേർത്താണ് ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.