പാപ്പർ ബിൽ ലോക്സഭ പാസാക്കി
Thursday, May 5, 2016 12:02 PM IST
ന്യൂഡൽഹി: ബാങ്കുകൾക്കും മറ്റും കിട്ടാക്കടം വേഗം ഈടാക്കാൻ അവസരം നൽകുന്ന പാപ്പർ ബിൽ ലോക്സഭ പാസാക്കി. സാമ്പത്തിക കുഴപ്പത്തിലാകുന്ന കമ്പനികളെ അടച്ചുപൂട്ടുന്ന നടപടികൾ വേഗവും സുഗമവുമാക്കാൻ ബിൽ സഹായിക്കും. സർഫേസി നിയമവും കടം തിരിച്ചുപിടിക്കൽ ട്രൈബ്യൂണലുകളും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ നിയമനിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.