മഹാരാഷ്ര്‌ടയ്ക്കു പുറത്തുനിന്നു കൊണ്ടുവരുന്ന ബീഫ് കഴിക്കാമെന്ന് ഹൈക്കോടതി
മഹാരാഷ്ര്‌ടയ്ക്കു പുറത്തുനിന്നു കൊണ്ടുവരുന്ന ബീഫ് കഴിക്കാമെന്ന് ഹൈക്കോടതി
Friday, May 6, 2016 12:16 AM IST
മുംബൈ: മഹാരാഷ്ര്‌ടയിലെ ബീഫ് നിരോധനവും ഗോവധ നിരോധനവും നിലനില്ക്കുമെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, സംസ്‌ഥാനത്തിന്റെ പുറത്തുനിന്നുമെത്തിക്കുന്ന ഗോമാംസം കഴിക്കുന്നതോ കൈവശം വയ്ക്കുന്നതോ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സംസ്‌ഥാന സർക്കാരിന്റെ ബീഫ് നിരോധനത്തിനെതിരേ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ എ.എസ്. ഓകയും എസ്.സി. ഗുപ്തയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജികളിൽ വാദംകേട്ടത്.<യൃ><യൃ>കഴിഞ്ഞ വർഷമാണ് മഹാരാഷ്ര്‌ടയിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയത്. ഇതു പ്രകാരം ഗോമാംസം വിൽക്കുകയോ ഉപഭോഗം ചെയ്യുകയോ ചെയ്യുന്നത് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതിനെതിരേ നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്. <യൃ><യൃ>മുംബൈ പോലൊരു കോസ്മോപോളിറ്റൻ നഗരത്തിൽ വിവിധ മതവിഭാഗക്കാർ അധിവസിക്കുന്നതാണെന്നും ഇത്തരത്തിലൊരു ബീഫ് നിരോധനം പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജികൾ നല്കിയത്. ജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് നിരോധനമെന്നും ഹർജികളിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.