മോദിയുടേത് ഏകാംഗ ഭരണം: അരുൺ ഷൂരി
മോദിയുടേത് ഏകാംഗ ഭരണം: അരുൺ ഷൂരി
Friday, May 6, 2016 12:11 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്നത് ഏകാംഗ സർക്കാരാണെന്നു മുൻ കേന്ദ്രമന്ത്രിയും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരി. മോദിയിൽനിന്നു രാജ്യം മോഹിച്ച ഒരു കാര്യവും നടന്നില്ലെന്ന് ഇന്ത്യാ ടുഡേ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഷൂരി പറഞ്ഞു. ഘർ വാപസി, ലൗ ജിഹാദ് തുടങ്ങി ഭാരത്മാതാ വരെയുള്ള വിവാദങ്ങളെല്ലാം സർക്കാർ മനഃപൂർവം ഉണ്ടാക്കിയതാണെന്നു ഷൂരി പറഞ്ഞു. രാജ്യത്തെ വിഭജിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് മോദിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.