നീറ്റ് മാറ്റില്ല: മന്ത്രി
നീറ്റ് മാറ്റില്ല: മന്ത്രി
Friday, May 20, 2016 12:39 PM IST
ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷ (നീറ്റ്) ഒരു വർഷത്തേക്കു നീട്ടിവയ്ക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രം നിഷേധിച്ചു. നീറ്റ് നടപ്പായെന്നും രണ്ടാംഘട്ട പരീക്ഷ ജൂലൈ 24–നു നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാത്രി വ്യക്‌തമാക്കി.

നീറ്റ് ഒരു വർഷത്തേക്കു നീട്ടിവയ്ക്കാൻ ഓർഡിനൻസിനു കേന്ദ്രമന്ത്രിസഭ ഇന്നലെ രാവിലെ അംഗീകാരം നല്കിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓർഡിനൻസ് രാഷ്ട്രപതിഭവനിലേക്ക് അയച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതാണു മന്ത്രി നഡ്ഡ നിഷേധിച്ചത്. മന്ത്രിസഭ നീറ്റ് കുറ്റമറ്റരീതിയിൽ നടത്തുന്ന കാര്യം ചർച്ച ചെയ്തതേയുള്ളൂവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. വിവിധ വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന ഒരു ക്രമീകരണം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാക്കുമെന്ന് മന്ത്രി നഡ്ഡ അറിയിച്ചു.


നീറ്റ് ഒരു വർഷത്തേക്കെങ്കിലും മാറ്റണമെന്നു സംസ്‌ഥാന ഗവൺമെന്റുകൾ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.